Idukki വാര്‍ത്തകള്‍
കാറിൽ സൺറൂഫ് യാത്ര അരുത്


യാത്രകളിൽ കുട്ടികളെയടക്കം സൺറൂഫിനിടയിൽ നിറുത്തി വാഹനമോടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും. ആയതിനാല്‍തന്നെ ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതോടൊപ്പം, പിഴയും ഈടാക്കുന്നതരത്തിലുള്ള ഗുരുതര നിയമലംഘനമായി ഇതിനെ കാണുന്നു.
കാര്‍ യാത്രയിൽ ഡ്രൈവറും മറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ് നിയമം. അത് ആ വാഹനത്തിന്റെ ഡ്രൈവറാണ് ഉറപ്പുവരുത്തേണ്ടത്. കുട്ടികളുടെ സുരക്ഷയ്ക്കു മുന്‍തൂക്കം കൊടുത്ത് കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ അവര്‍ 12 വയസിൽ താഴെയുള്ളവരാണെങ്കില്‍ “ചൈൽഡ് സീറ്റ് ” വേണമെന്നാണ് നിയമം. അപകടകരമായ യാത്ര ഒരിക്കലും നാം അനുവദിക്കരുത്.