കുമളിയിൽ കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ


2018 നവംബർ മാസം 17 ആം തീയതി കുമളി ഗേറ്റ് ബാറിനു മുൻവശം റോഡിൽ 1.600 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ ഇടുക്കി ജില്ലയിൽ കുമളി വില്ലേജിൽ റോസപ്പൂകണ്ടം ഭാഗത്തു ദേശത്ത് കുന്നുവിള മുരുകൻ ഭവനിൽ സ്വാമിനാടാർ മകൻ ബലമുരുകൻ ( 50 വയസ്) നെ
3 വർഷം കഠിന തടവിനും 25,000/ രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും തൊടുപുഴ NDPS കോടതി ജഡ്ജ് ശ്രീ. ഹരികുമാർ കെ. എൻ പ്രതിക്ക് ശിക്ഷ വിധിച്ചു.
കുമളി SI ആയിരുന്ന പ്രശാന്ത് P നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കുമളി CI ജയപ്രകാശ്. V. K അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.