സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു


കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെയും കാസ്ക് കട്ടപ്പനയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ മെയ് 31 വരെയാണ് കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സമ്മർ ഫുട്ബോൾ ക്യാമ്പ് നടക്കുന്നത്. ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉൽഘാടനം സെൻ്റ് ജോർജ് സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി,നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, ഫുട്ബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി ജോസ് പുളിക്കൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി കുന്നേൽ, കാസ്ക്ക് പ്രസിഡൻ്റ് ഉല്ലാസ് തുണ്ടത്തിൽ, ലൈബ്രറി സെക്രട്ടറി ജോസ് മാക്കിയിൽ, സജി ഇലവുങ്കൽ, റ്റി ബി ശശി തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ മെയ് മാസങ്ങളിൽ രാവിലെയും വൈകിട്ടുമായി യാണ് പരിശീലനം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 944610 9171, 9645841218, 9447220058