പ്രധാന വാര്‍ത്തകള്‍
കട്ടപ്പന അമ്പലക്ക വലയിൽ വ്യാപാരസ്ഥാപനം കത്തി നശിച്ചു : ഹരിത സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്


കട്ടപ്പന അമ്പലക്ക വലയിൽ വ്യാപാരസ്ഥാപനം കത്തി നശിച്ചു.
ഹരിത സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.
കട്ടപ്പന അമ്പലക്കലയിൽ 2 മാസം മുമ്പാണ്
ജെസി റ്റോമി ഹരിത സ്റ്റോഴ്സ് എന്ന സ്ഥാപനം ആരംഭിച്ചത്
ഇന്ന് വെളുപ്പിനെയാണ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായത്.
കട പൂർണ്ണമായും കത്തി നശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.
ഷോട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി കരുതുന്നത്.
കട്ടപ്പന ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
കട്ടപ്പന പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.