കട്ടപ്പന സെൻ്റ് ജോൺസ് കോളേജ് ഓഫ് നേഴ്‌സിങ്ങിൽ 18-ാമത് ബാച്ചിന്റെ ഗ്രാജുവേഷൻ സെറിമണി നടന്നു


കട്ടപ്പന സെന്റ് ജോൺസ് കോളേജ് ഓഫ് നേഴ്സസിങ്ങിൽ 18-ാമത് ബാച്ചിൻ്റെ ഗ്രാജുവേഷൻ സെറിമണി നടന്നു. 14/05/2025 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശുപത്രി ഡയറക്‌ടർ ബ്രദർ ബൈജു വാപ്പുപറമ്പിലിന്റെ അധ്യക്ഷനയിൽ സെൻ്റ് ജോൺസ് ഹോസ്‌പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ കളക്‌ടർ വി. വിഗ്നേശ്വരി IAS മുഖ്യ അതിഥി ആയിരുന്നു.
കോളേജ് പ്രിൻസിപ്പൽ ആൻമേരി ലൂയിസ് സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടർ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ഗ്രാജുവേറ്റ്സിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. നേഴ്‌സിങ് ഡയറക്ടർ സി. മേഴ്സ് ടോം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആശുപത്രി ഡയറക്‌ടർ ബ്രദർ ബൈജു വാപ്പുപറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. ഉദാ ദേവി (മെഡിക്കൽ സൂപ്രണ്ട്, താലൂക്ക് ഹോസ്‌പിറ്റൽ, കട്ടപ്പന) ജേക്കബ് കോര (ജനറൽ മാനേജർ, സെൻ്റ് ജോൺസ് ഹോസ്‌പിറ്റൽ, കട്ടപ്പന), എം.സി ബോബൻ , പി. റ്റി. എ. പ്രസിഡൻ്റ്, (സെൻ്റ് ജോൺസ് കോളേജ് ഓഫ് നേഴ്‌സിങ്, കട്ടപ്പന) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെൽഗാ മാത്യു ഗ്രാജുവേറ്റ്സിൻ്റെ പ്രതിനിധിയായി മറുപടി പ്രസംഗം നടത്തി. ഷൈനി മോജിൻ്റെ (വൈസ് പ്രിൻസിപ്പൽ സെൻ്റ് ജോൺസ് കോളേജ് ഓഫ് നേഴ്സി ങ്ങ്) നന്ദി പ്രകാശനത്തോടുകൂടി പ്രോഗ്രാം അവസാനിച്ചു. കുട്ടികളുടെ മാതാപിതാക്കളും ജിവന ക്കാരുമായി ഏകദേശം 500 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.