Idukki വാര്‍ത്തകള്‍
കട്ടപ്പന ഗവൺമെൻറ് കോളേജിൽ പൂർവ്വ വിദ്യാർഥി കുടുംബ സംഗമം 18 ന്


ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബ സംഗമം മെയ് 18 ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കട്ടപ്പന ഗവൺമെൻറ് കോളേജ് ആരംഭിച്ച
1977 – 78 , 1978 – 79 ബാച്ചിലെ പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ മുന്നോടിയുടെ കുടുംബ സംഗമമാണ് നടക്കുന്നത് എല്ലാവർഷവും മെയ് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുന്നത്. അക്കാലത്തെ അധ്യാപകരും, നിലവിലെ പ്രിൻസിപ്പാൾ അധ്യാപകർ എന്നിവരും പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10 ന് കട്ടപ്പന ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. വി കണ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. മുന്നോടി പ്രസിഡൻ്റ് കെ.ജെ മാത്യൂ അധ്യക്ഷനാകും. സെക്രട്ടറി കെ.വി.വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിക്കും . വിവിധ കലാപരിപാടികളും ഉണ്ടാകും.