വണ്ടൻമേട് കറുവാക്കുളം ശ്രീ മുത്തുമാരി ക്ഷേത്രത്തിൽ12 വർഷത്തിൽ ഒരിക്കൽ ചെയ്ത് വന്നിരുന്ന പുനപ്രതിഷ്ഠ നടന്നു


വണ്ടൻമേട് കറുവാക്കുളം ശ്രീ മുത്തുമാരി ക്ഷേത്രത്തിൽ12 വർഷത്തിൽ ഒരിക്കൽ ചെയ്ത് വന്നിരുന്ന പുനപ്രതിഷ്ഠ നടന്നു. പ്രകാശ് ആചാര്യൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി മുരുകേശന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
മൂന്ന് ദിവസങ്ങളിലായാണ് പുനപ്രതിഷ്ഠയും കുംഭാഭിഷേകവും വിപുലമായി നടത്തിയത്.
മുത്തുമാരി, മഹാഗണപതി, കറുപ്പ് സ്വാമി, നാഗരാജ , ധർമ്മശാ
സ്താവ്, തുടങ്ങിയ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽകുടിയിരിക്കുന്നത്.48 ദിവസത്തെ കഠിനമായ നോമ്പിന് ശേഷമാണ് പുനപ്രതിഷ്ഠാ ചടങ്ങുകളിൽ ഭക്തജനങ്ങൾ പങ്കെടുക്കുന്നത്. 150 വർഷത്തോളം പഴക്കമുള്ള ശ്രീ മുത്തുമാരി ക്ഷേത്രത്തിൻ്റെ ഭാഗമായ കുളം ഏറെ പ്രസിദ്ധവുമാണ്.കറുവാക്കുളത്ത് താമസിച്ചു വന്നിരുന്ന 400 ഓളം വീട്ടുകാരുടെ ഏക കുടിവെള്ള സ്രോതസ് ആയിരുന്നു ഈ കുളം.1500 ഓളം പേരാണ് കുംഭാഭിഷേകത്തിലും പുന:പ്രതിഷ്ഠാ ചടങ്ങുകളിലും പങ്കെടുത്തത്.
ക്ഷേത്രം പ്രസിഡണ്ട് കെ. കുമാർ ട്രഷറർ എം.തിരുവാസു സെക്രട്ടറി ആർ. രാമരാജൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആഘോഷവേളയിൽ വിശിഷ്ട അതിഥികളായി എത്തിയ വരേ ആദരിച്ചു.
ഒ ആർ നാരായണൻ, LRS രാമമൂർത്തി, എം മുരളി, VTR രാജേന്ദ്രൻ, കറുപ്പയ്യ, സി. അമാവാസി,
വി സി വർഗീസ്,
K. അറുമുഖം,
പി എം പ്രസാദ്, തുടങ്ങി നിരവധി പേരാണ്ചടങ്ങുകളിൽ പങ്കെടുത്തത് .