Idukki വാര്‍ത്തകള്‍
എം. ജി യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയം വരിച്ച കട്ടപ്പന സ്വദേശിനി നൂപാ അനൂപിനെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു


എം. ജി. യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയം വരിച്ച കട്ടപ്പന സ്വദേശിനി നൂപാ അനൂപിനെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
മെമെന്റോ നൽകിയും ഷാൾ അണിയിച്ചുമാണ് അഭിനന്ദിച്ചത്.
കട്ടപ്പനയുടെ അഭിമാനമാണ് നൂപായെന്ന് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ പറഞ്ഞു
ഷമേജ് കെ ജോർജ് ഷാജി വെള്ളംമാക്കൽ, നന്ദൻ മേനോൻ,ഷിബു പുത്തൻപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.