മനുഷ്യജീവൻ സംരക്ഷിക്കാൻ കഴിയാത്തവർ അധികാരത്തിൽ തുടരരുത്:തോമസ് ഉണ്ണിയാടൻ


ചാലക്കുടി: 2016ന് ശേഷം വന്യജീവി ആക്രമണങ്ങളിൽ 1200 ൽ പരം മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടും 9000 ത്തോളം പേർക്ക് ഗുരുതര പരിക്കുകളുണ്ടായിട്ടും 55000 വന്യമൃഗ ആക്രമണങ്ങൾ സംഭവിച്ചിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത പാലിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പ്രസ്താവിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്തവർ അധികാരത്തിൽ തുടരുന്നത് അധാർമികമാണ്. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന കേരള കർഷക യൂണിയൻ സംസ്ഥാന തല കർഷക സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യം തടയുന്നതിനുള്ള അടിയന്തിര നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നില്ലെങ്കിൽ കർഷക യൂണിയന്റേയും കേരള കോൺഗ്രസിന്റേയും നേതൃത്വത്തിൽ സംസ്ഥാന തല
സമര പരിപാടികൾ വ്യാപിപ്പിക്കുമെന്നും തോമസ് ഉണ്ണിയാടൻ മുന്നറിയിപ്പ് നൽകി.
കേന്ദ്രവന്യ ജീവിസംരക്ഷണനിയമം ഭേദഗതി ചെയ്യുക, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരസ്പ്‌പരം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നത് അവസാനിപ്പിക്കുക,
ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന ആന, കാട്ടുപോത്ത്, കാട്ടുപന്നി, പുലി, കടുവ,അണ്ണാൻ, കുരങ്ങൻ, മയിൽ, മാൻ,വേട്ട നായ്ക്കൾ തുടങ്ങിയ വന്യജീവികളെ ഇല്ലായ്മ ചെയ്യാൻ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും അനുവാദം നൽകുക,
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുക
വന്യജീവികൾക്കാവശ്യമായ ഭക്ഷണവും ജലവും ലഭ്യമാക്കുക,
നഷ്‌ടപരിഹാര തുകവർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് കർഷക യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനതല സമര സംഗമം നടത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കാളികളായി. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷക രക്തസാക്ഷികൾക്ക് ആദരാജ്ഞലികളർപ്പിച്ച് കൊണ്ടാണ് പ്രതിഷേധസമരം ആരംഭിച്ചത്.
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷനായിരുന്നു.
സനീഷ് കുമാർ ജോസഫ് എം എൽ എ, സംസ്ഥാന നേതാക്കളായ എം.പി.പോളി, സി.വി.കുര്യാക്കോസ്, ജോസ് ജെയിംസ് നിലപ്പന,ജോൺസൺ കാഞ്ഞിരത്തിങ്കൽ,ജോയി ഗോപുരൻ, മിനി മോഹൻദാസ്, സി. ടി പോൾ, എം .വി ജോൺ, ടി .എ പ്ലാസിഡ്, വിൽസൻ മേച്ചേരി, മനോജ് കുന്നേൽ, ജോഷി പുതുശ്ശേരി കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികളായസണ്ണി തെങ്ങുംപള്ളി,ആന്റച്ചൻ വെച്ചുച്ചിറ, ബിനു ജോൺ ഇലവുംമൂട്ടിൽ, ,ഗണേഷ് പുലിയൂർ,ബേബിച്ചൻ കൊച്ചുകരുർ , എ. ടി പൗലോസ്, വിനോദ് ജോൺ, സോജൻ ജോർജ്, ജോണി പുളിന്തടം, ആന്റണി കുര്യാക്കോസ്, ജോസ് വഞ്ചിപ്പുര, ഇട്ട്യച്ചൻ തരകൻ, പ്രസാദ് പുലിക്കോട്ടിൽ,സജി റാഫേൽ ,ബിജു വെട്ടിക്കുഴഎന്നിവർ പ്രസംഗിച്ചു…… ഡി. പത്മകുമാർ , ഷാജി ചേലക്കര, തോമസ് ആന്റണി , ലിജോ ജോൺ, ജോൺസൺ ചുങ്കത്തിൽ, ഗബ്രിയേൽ കിഴക്കൂടൻ , റോക്കി ആളുക്കാരൻ,സജി റാഫേൽ , റ്റി.സി മോഹനൻ, കെ.എം. പത്രോസ്, സെബാസ്റ്റ്യൻ നെടുങ്ങാട്ട് ,കെ.സി. പീറ്റർ , ജോയി എടാട്ടുക്കാരൻ, ഡേവിഡ് പാറേക്കാട്ട്, പി.ജെ.ജോസ് , സജി തെക്കേക്കര, പി.ജി.പ്രകാശൻ, ടോമി മുട്ടേത്താഴത്ത് , ജോസ് തുടുമ്മേൽ, ജെയ്സൺ അത്തിമൂട്ടിൽ, റെബി ജോസ് , റിജോ റാഫേൽ, വിവേക് വിൻസൻറ് തുടങ്ങിയവർ നേതൃത്വം നൽകി…