സി പി ഐ (എം) പിണ്ടിമന ലോക്കൽ കമ്മിറ്റി പിണ്ടിമന പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി


പ്രതിപക്ഷ വാർഡുകളോടുള്ള അവഗണനയിലും എം എൽ എ ,ജില്ലാ, ബ്ലോക്ക് ജനപ്രതിനിധികൾക്ക് അപ്രഖ്യാപിത വിലക്കിലും പ്രതിഷേധിച്ച് .
സി പി ഐ (എം) പിണ്ടിമന ലോക്കൽ കമ്മിറ്റി പിണ്ടിമന പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി .
പിണ്ടിമന ഗ്രാമ പഞ്ചായത്ത് 7, 8 ,9,10 ,
l I വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പഞ്ചായത്തിൻ്റെ ഏക ഫുട്ബോൾ മൈതാനമാണ് അയിരൂർ പാടത്തേത് .മൈതാനവികസനത്തിന് നാളിതുവരെ ഗ്രാമ പഞ്ചായത്ത് ഫണ്ടൊന്നും അനുവദിച്ചില്ല .
2025 – 26 പുതിയ പദ്ധതിയിലും ഫണ്ട് വകയിരുത്തിയില്ല .
ഫുട്ബോൾ കളിക്കാരുൾപ്പടെയുള്ള കളിക്കാരുടെ ഫിസിക്കൽ ഫിറ്റ്നസിനും ഒപ്പം പൊതുജനങ്ങളുടെ വ്യായാമവും ആരോഗ്യവും ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓപ്പൺ ജിമ്മിന് എൻ ഒ സി നൽകാതെ മാർച്ച് 31 ന് പദ്ധതി പൂർത്തിയാക്കാതിരിക്കാൻ യു ഡി എഫ് ഭരണസമിതിയിലെ പ്രസിഡൻ്റ് ഉൾപ്പെടുന്ന ഒരു വിഭാഗം അംഗങ്ങൾ രാഷ്ട്രീയ പ്രേരിത കള്ളകളി നടത്തുന്നു .
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ,70 ൽ പരം കുടുംബങ്ങളുടെ ഏക ആശ്രയമായ അമ്മച്ചി നഗർ കുടിവെള്ള പദ്ധതിക്ക് കിണർ ,മോട്ടോർ പുര ,തോട് ബണ്ട്, കിണറിലേക്കുള്ള വഴി കോൺക്രീറ്റിംഗ് ഉൾപ്പടെ 15 ലക്ഷം രൂപ വേണം . നാളിതുവരെ നാമമാത്രമായ തുകയാണ് വകയിരുത്തിയത്.
അതും വകമാറ്റി .
2025-26 പുതിയ പദ്ധതിയിലും ഫണ്ടില്ല .
ചേലാട്ടിൽ അനുവദിച്ച വഴിയോര വിശ്രമകേന്ദ്രം പദ്ധതി അട്ടിമറിച്ചു .
പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രത്തിനു സമീപം ചെങ്കര യൂറോപ്യൻ എക്കണോമിക് കമ്യൂണിറ്റിയുടെ തകർന്ന കെട്ടിടം പൊളിച്ചു മാറ്റി അവിടെ വഴിയോര വിശ്രമകേന്ദ്രം പദ്ധതി തയ്യാറാക്കിയെങ്കിലും പദ്ധതി അട്ടിമറിച്ചു .പദ്ധതി അടങ്കലിൻ്റെ 70 ശതമാനം ശുചിത്വമിഷൻ നൽകും 30 ശതമാനം പഞ്ചായത്ത് നൽകിയാൽ മതി . നാളിതുവരെ ഫണ്ടനുവദിച്ചില്ല .
2025 – 26 പദ്ധതി കാലത്തും ഫണ്ട് ഇല്ല .
ഭൂതത്താൻ കെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി വികസിച്ചു വരുന്ന അടിയോടി ഓക്സിജൻ ബയോഡൈവേഴ്‌സിറ്റി പാർക്കിൻ്റെ തൂപ്പുകൂലി പോലും നിഷേധിച്ചു .
ഒരു വിഭാഗം യു ഡി എഫ് മെമ്പർമാരുടെ വാർഡുകളിൽ,
ഒരു കുടുംബം പോലും കുടിവെള്ളത്തിന് ഉപയോഗിക്കാത്ത ചിറകൾക്ക് ഏകദേശം 1.5 കോടിയിയേലേറെ ഫണ്ട് ചെലവഴിച്ചിട്ടുണ്ട് .
2025-26 പുതിയ പദ്ധതിയിൽ ഫണ്ട് വീണ്ടും കൂടുതൽ തുക വകയിരുത്തിയിട്ടുമുണ്ട്.
പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലെ ജനങ്ങൾ നേരിട്ടാ ശ്രയിക്കുന്ന കുടിവെള്ള പദ്ധതികൾക്ക് നാളിതുവരെ ഫണ്ടില്ല .
2025 – 25 ലെ പുതിയ പദ്ധതിയിലും ഫണ്ടില്ല .
യു ഡി എഫ് ഭരണ സമിതിയുടെ നീതി നിഷേധവും ജനാധിപത്യ വിരുദ്ധ വികസന വിരുദ്ധ നിലപാട് തിരുത്തണമെന്നും ജില്ലാ പഞ്ചായത്തിൻ്റെ ഡി പി സി അംഗീകാരം പദ്ധതികൾ മാർച്ച് 31നകം പൂർത്തിയാക്കാൻ ഭരണ സമിതി തയ്യാറാകണമെന്നും ആവശ്യപ്പെട്ടായിരുന്നു സി പി ഐ (എം ) പിണ്ടി മന ലോക്കൽ കമ്മിറ്റി പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തിയത് .
ധർണാ സമരം ഏരിയ സെക്രട്ടറി കെ എ ജോയി ഉദ്ഘാടനം ചെയ്തു .
പ്രതിപക്ഷ പാർട്ടി ലീഡർ എസ് എം അലിയാർ മാഷ് അധ്യക്ഷനായി .
നേതാക്കളായ പി എം മുഹമ്മദാലി ,
ബിജു പി നായർ ,ടി സി മാത്യു ,പഞ്ചായത്ത് മെമ്പർ സിജി ആൻറണി ,കർഷക സംഘം നേതാവ് എം വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു .