ദിവസവും നാം കേൾക്കുന്ന, ഞടുക്കുന്ന വാർത്തകൾ തളരാതെ കുടുംബത്തിൻ്റെയും, സഭയുടെയും, സമൂഹത്തിന്റെയും കാവലാളായി ഓരോ അപ്പനും മാറണം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ


വി. യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളിൽ നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തിൽ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തിൽ നിന്ന് കുടുംബത്തേയും സമൂഹത്തേയും രക്ഷിക്കാൻ പിതാക്കന്മാർ ശ്രദ്ധിക്കണമെന്നും ഓരോ ദിവസവും നാം കേൾക്കുന്ന, ഇത്തരത്തിലുള്ള ഞടുക്കുന്ന വാർത്തക് തളരാതെ കുടുംബത്തിൻ്റെയും, സഭയുടെയും, സമൂഹത്തിന്റെയും കാവലാളായി ഓരോ അപ്പനും മാറണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ഈശോയുടെ വളർത്തുപിതാവായ വി.യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജോസഫ് പൗവ്വത്തിലിന്റെ ചരമവാർഷികം, പിത്യവേദി രൂപതയിൽ സ്ഥാപിതമായതിൻ്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന പിതൃസംഗമം ‘പിതൃഹൃദയത്തോടെ’ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭയാകുന്ന അമ്മയോട് ചേർന്ന് സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഉറച്ച നിലപാടുകൾ എടുത്ത രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിൽ നമുക്ക് മാതൃകയാണെന്നും പിതാവിൻ്റെ ചരമവാർഷികത്തിൽ പിതാവിലൂടെ ലഭിച്ച നന്മകൾക്കു നന്ദി പറയുവാനും സഭയോടു ചേർന്നു നിന്നുകൊ് നീങ്ങുവാനും പിതാവിൽ നിന്നും ലഭിച്ച ബോധ്യങ്ങൾ ഉപകരിക്കട്ടെയെന്ന് മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. നമ്മുടെ രൂപതയിൽ പല സംഘടനകളുങ്കിലും പിതാക്കന്മാർക്കുവേിയുള്ള ഏക സംഘടന പിതൃവേദിയാണെന്നും എല്ലാ ഇടവകകളിലും പിത്യവേദി ശക്തീകരിക്കണമെന്നും പിതാവ് കൂട്ടിച്ചേർത്തു. ജൂബിലിവർഷം തിരിഞ്ഞുനോട്ടത്തിൻ്റെയും. നന്ദിപ്രകാശനത്തിൻ്റെയും, പുത്തൻതീരുമാനങ്ങൾ എടുക്കേതിന്റെയും സമയമാണെന്നും ഏതെങ്കിലും മേഖലകളിൽ വീഴ്ചയുങ്കിൽ അതു തിരുത്തി കാലഘട്ടത്തിൻ്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ഒരുമിച്ചു മുന്നേറണമെന്നും പിതാവ് പറഞ്ഞു.ഡോ.സാജു കൊച്ചുവീട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് രൂപതാ ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ സ്വാഗതം ആശംസിച്ചു. സെബാസ്റ്റ്യൻ താന്നിക്കൽ, ഷിജോ തോണിയാങ്കൽ എന്നിവർ സംസാരിച്ചു. റെജി കൈപ്പൻപ്ലാക്കൽ സംഗമത്തിന് നന്ദിയർപ്പിച്ചു. ജോസഫ് നാമധാരികളായ എല്ലാ പിതാക്കന്മാരെയും യോഗമധ്യേ അനുമോദിച്ചു. പിതാക്കന്മാരുടെ വിവിധ കലാപരിപാടികൾ സംഗമത്തിന് മിഴിവേകി. രൂപതയിലെ പതിമൂന്നു ഫൊറോനാകളിലെ വിവിധ ഇടവകകളിൽ നിന്നും സംഗമത്തിന് പിത്യവേദി അംഗങ്ങൾ എത്തിച്ചേർന്നു