ഇടുക്കി പീരുമേട്ടിൽ കാട്ടാന അക്രമത്തിൽ ആദിവാസി സ്ത്രീ മരിച്ചു

പീരുമേട് തോട്ടാപ്പുരയിൽ താമസിക്കുന്ന മലപണ്ടാരം വിഭാഗത്തിൽപ്പെട്ട സീതയാണ് മരണപ്പെട്ടത് വന വിഭവങ്ങൾ ശേഖരിക്കാൻ സീതയും ഭർത്താവും രണ്ടു കുട്ടികളും കാട്ടിൽ പോയ സമയത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്
അക്രമത്തിൽ സീതയുടെ ഭർത്താവ് ബിനുവിന് പരിക്കേറ്റു…..
ഇന്ന് ഉച്ചയോടെയാണ് വന വിഭവങ്ങൾ ശേഖരിക്കുവാൻ സീതയും ഭർത്താവും രണ്ടു കുട്ടികളും കാട്ടിലേക്ക് പോയത് പീരുമേട് തോട്ടപ്പുര യ്ക്ക് സമീപത്താണ് ഇവർ താമസിക്കുന്നത് ഇതിന് തൊട്ടു താഴെയുള്ള വനമേഖലയിലേക്കാണ് പോയത് ഈ സമയം കാട്ടിനുള്ളിൽ ഉണ്ടായിരുന്ന കൊമ്പനാനയാണ്ഇവരെ ആക്രമിച്ചത് ആദ്യം സീതയുടെ നേരെ പാഞ്ഞെടുത്ത ആന തുമ്പിക്കൈ ഉപയോഗിച്ച് അടിച്ച് ഇടുകയായിരുന്നു ഇത് കണ്ട ഭർത്താവ് ബിനു ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തെ തു ബി റ കൈ ഉപയോഗിച്ച് താഴത്തേക്ക് അടിച്ച് എറിയുകയായിരുന്നു ഇതിനുശേഷം സീതയുടെ അടുത്തേക്ക് തിരിഞ്ഞ ആന ഇവരെ ചവിട്ടുകയായിരുന്നു തുടർന്ന് ഭർത്താവും മക്കളും ചേർന്ന് സീതയെ ചുമന്നുകൊണ്ട് കാടിനു പുറത്തെത്തിച്ച് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പീരുമേട് തോട്ടാപുരയിലും പരിസരപ്രദേശങ്ങളിലും നാളുകളായി കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി വ്യാപക കൃഷി നാശമാണ് വരുത്തുന്നത് ഇത് ആദ്യമായിട്ടാണ് അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുന്നത് ഇതിനുമുമ്പും നിരവധി പ്രതിഷേധങ്ങളും പരാതികളും അടക്കം വിഷയത്തിൽ ഉണ്ടായിരുന്നു കാട്ടാന അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് പീരിമേട്ടിൽ ഉയർന്നത് കോൺഗ്രസിൻറെ നേതൃത്വത്തിൽ കൊല്ലം തേനി ദേശീയപാത ഉപരോധിച്ചു തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തിൽ പീരുമേട്ടിലെ വനം വകുപ്പ് ഓഫീസിനു മുന്നിലേക്ക് മാർച്ച് സംഘടിപ്പിച്ചു തുടർന്ന് ധർണ നടത്തി.
പീരുമേട് കാട്ടാന അക്രമത്തിനെ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആണ് ഇരുമുന്നണികളുടെയും തീരുമാനം
മരണപ്പെട്ട സീതയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും പരിക്കേറ്റ ഭർത്താവ് പീരുമേട് താലൂക്ക് ആശുപത്രി ചികിത്സയിലാണ്
















































































































