Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ ബന്ധുവിൽ നിന്ന്

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. 9-ാം ക്ലാസ് വിദ്യാർഥിനിയായ 14കാരിയാണ് കഴിഞ്ഞദിവസം ഇടുക്കി ഹൈറേഞ്ചിലെ ഒരു ആശുപത്രിയിൽ പ്രസവിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയായ കാമുകനിൽനിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. വിദ്യാർഥിക്കും 14 വയസ് പ്രായമുണ്ട്. ഇവർ ബന്ധുക്കളാണെന്നും വിവരമുണ്ട്. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ ഗർഭിണിയാണെന്ന് തെളിഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞദിവസം ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
















































































































