ജില്ലയില്‍ കുടുംബശ്രീയുടെ പ്രീമിയം കഫേ


കുടുംബശ്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കികൊണ്ട് പ്രീമിയം കഫേ എന്ന പേരില്‍ പ്രീമിയം റസ്റ്ററന്റുകള്‍ ആരംഭിക്കുന്നു. ജില്ലയിലെ വാഗമണ്‍, ഇടുക്കി എന്നിവിടങ്ങളിലാണ് പ്രീമിയം കഫെ ആരംഭിക്കുന്നത്.
പ്രീമിയം കഫെ ആരംഭിക്കുന്നതിന് താത്പര്യമുള്ള കുടുംബശ്രീ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം അപേക്ഷകര്‍. വ്യക്തിഗതമായോ, ഗ്രൂപ്പായോ (ഗ്രൂപ്പ് അംഗങ്ങള്‍ കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്സിലറി അംഗമോ ആയിരിക്കണം) അപേക്ഷ നല്‍കാം.
ഭക്ഷണശാലകള്‍ നടത്തി പ്രവര്‍ത്തന പരിചയം അഭികാമ്യം. നിലവില്‍ ഹോട്ടലുകള്‍ നടത്തുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രീമിയം കഫേ ആക്കി മാറ്റാനും കഴിയും. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം, പ്രീമിയം കഫേ ബ്രാന്‍ഡിംഗ് ചെയ്യുന്നതിനുള്ള അടിസ്ഥാന ചെലവുകള്‍ക്കുള്ള ധനസഹായം കുടുംബശ്രീ മുഖേന ലഭ്യമാക്കും. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ മിഷന് മുഖേന ബന്ധപ്പെടുക. ഫോണ്‍: 04862232223,9961066084