പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോഡില്ലാത്തതിൽ പ്രതിഷേധിച്ച് പിറകോട്ട് നടപ്പു സമരം


മേലേ ചിന്നാർ : ഭരണാനുമതി ലഭച്ച് എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും, നത്തുകല്ല് – അടിമാലി റോഡ് യാഥാർത്ഥ്യമാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പിറകോട്ട് നടപ്പ് സമരം നടത്തുന്നു.മാർച്ച് പതിനൊന്നാം തീയതി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മേലേ ചിന്നാറിൽ നിന്നും പുറകോട്ടുള്ള പ്രതിഷേധ നടത്തം സംഘടിപ്പിക്കുന്നു. നാടിൻറെ വികസനത്തിൽ തല്പരരായ എല്ലാ സുമനസുകളെയും ഈ സമരത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്യുന്നു.