Idukki വാര്‍ത്തകള്‍
105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി ഇടുക്കിയിൽ അറസ്റ്റിൽ


ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കർ ആണ് പിടിയിലായത്. കമ്പംമെട്ട് പോലീസ് അന്യാർതൊളു ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡിൽ നിൽക്കുന്നതായി കാണുകയും തുടർന്ന് ഇയാളുടെ ബാഗിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.