Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

13.5 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവർ എക്സൈസിൻ്റെ പിടിയിൽ



ഇന്നേ ദിവസം അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. എം. അഷറഫിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി വെള്ളത്തൂവൽ കരയിൽ നടത്തിയ പരിശോധനയിൽ വെള്ളത്തൂവൽ പുത്തൻപുരക്കൽ വീട്ടിൽ സുകുമാരൻ മകൻ റെജിമോൻ P.S (57/20 25)എന്നയാൾ 13.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ്യമദ്യം KL 68 A 1738 ഓട്ടോറിക്ഷയിൽ സൂക്ഷിച്ച് കച്ചവടം നടത്തി വന്നത് കണ്ടെത്തി ഒരു അബ്കാരി കേസ് എടുത്തിട്ടുള്ളതാണ്. തൊണ്ടിമണിയായി 600 രൂപയും കണ്ടെടുത്തു. പ്രതിയേയും കേസ് രേഖകളും തൊണ്ടി മുതലുകളും അനന്തര നടപടിക്കായി അടിമാലി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദിലീപ് N K , പ്രിവൻ്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് K M, അബ്ദുൾ ലത്തീഫ്, യദുവംശരാജ്, സുബിൻ പി വർഗ്ഗീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി എന്നിവരും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!