ഇത് തേൻ സീസൺ. തേനീച്ച കർഷകനായ കട്ടപ്പന കാവുംപടി ഓലേടത്ത് അഭിലാഷിന് ഒരു പെട്ടിയിൽ നിന്ന് ലഭിക്കുന്നത് 4 കിലോ തേൻ


30 വർഷമായി തേനീച്ച പരിപാലനവും വിൽപ്പനയും നടത്തി ശ്രദ്ധേയനായ യുവാവാണ് കട്ടപ്പന കാവുംപടി ഓലേടത്ത് അഭിലാഷ്. 15 മത് വയസിലാണ് അഭിലാഷ് തേനീച്ച കൃഷി ആരംഭിച്ചത്. ഇപ്പോൾ ഇടുക്കി ജില്ലയുടെ ഏതു ഭാഗത്തും തേനീച്ച ഉൾപ്പെടെ പെട്ടിയും സ്റ്റാന്റും എത്തിച്ച് തൽകുകയും ഇവയുടെ പരിപാലനം പഠിപ്പിക്കുകയും ചെയ്തു വരുകയാണ് അഭിലാഷ്.
ഇടുക്കി,നെടുങ്കണ്ടം, കട്ടപ്പന, ആനവിലാസം ,പുറ്റടി , രാജക്കാട്, ചപ്പാത്ത്, വാഴവര തുടങ്ങിയ മിക്ക സ്ഥലങ്ങളിലും അഭിലാഷ് തേനീച്ച പെട്ടി നൽകി സർവ്വീസും ചെയ്ത് വരുന്നുണ്ട്. മാത്രമല്ല അഭിലാഷ് നൽകുന്ന പെട്ടികളിലെ തേൻ കർഷകരിൽ നിന്ന് വാങ്ങുകയും ചെയ്യും
മെയ് മാസം മുതൽ ഡിസംബർ വരെ തേനീച്ചക്ക് പഞ്ചാസാര ലായനി തീറ്റയായി നൽകണം. ജനുവരിയിൽ തട്ട് വയ്ക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത്.
ഒരു പെട്ടിയിൽ നിന്ന് 4 കിലോയോളം തേൻ ലഭിക്കും. കൂടാതെ മായമില്ലാത്ത തേനും അഭിലാഷ് വിൽക്കുന്നുണ്ട്. പുരയിടങ്ങളിലും തോട്ടങ്ങളിലും കരുണ മരം പൂക്കുന്ന സീസൺ ആണ് ഫെബ്രുവരി, മാർച്ച് മാസം. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുക.
തേനീച്ചയും പെട്ടിയും സ്റ്റാന്റും ഉൾപ്പെടെ 2250 രൂപാക്കാണ് നൽകുന്നത്. തേനീച്ച പരിപാലനത്തിൽ അഭിലാഷിൻ്റ് ഭാര്യ സൗമ്യ, മക്കളായ അനന്ദു, ആദിനന്ദന എന്നിവരും ശക്തമായ പിന്തുണയുമായി കൂടെയുണ്ട്.
തേനിച്ച പരിപാലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+91 95448 36847,
9961327634 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.