Idukki വാര്‍ത്തകള്‍
9 പവൻ സ്വർണ്ണം തിരികെ ഏൽപ്പിച്ച് കട്ടപ്പന റൂട്ടിലെ KSRTC ബസ് കണ്ടക്ടർ മാതൃകയായി


മുരിക്കാശ്ശേരി – കട്ടപ്പന റൂട്ടിൽ RRK -835 KSRTC ബസ്സിലെ കണ്ടക്ടർ തിരുവനന്തപുരം നെയ്യാറ്റിൻകര, മുടിവിളാകo ഭരണി വീട്ടിൽ ഹരികൃഷ്ണൻ ഇന്നലെ ഈ ബസ്സിലെ യാത്ര ക്കാരിയുടെ പക്കൽ നിന്നും ബസ്സിനുള്ളിൽ നഷ്ടപ്പെട്ടു പോയ 9 പാവനോളം വരുന്ന സ്വർണം, കട്ടപ്പന പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, പോലീസ് മാധ്യമങ്ങൾ വഴി നൽകിയ അറിയിപ്പ് കണ്ടു സ്വർണം നഷ്ടപ്പെട്ടവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തി കണ്ടക്ടർ ഹരികൃഷ്‌നിൽ നിന്നും സ്വർണം ഏറ്റുവാങ്ങി. ഹരികൃഷ്ണന്റെ സത്യ സന്ധതയ്ക്ക് ഒരു ബിഗ് സല്യൂട്ട്.