കൂട്ടുകാർക്ക് ടീച്ചർ സമ്മാനമായി വീട് നൽകിയപ്പോൾ ടീച്ചർക്ക് ശിഷ്യ പടം വരച്ചുനൽകി


മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ തൻറെ അയൽവാസികളും കുട്ടുകാരുമായ വിദ്യാർത്ഥികൾക്കായി പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജ് സമ്മാനമായി വീട് നൽകിയപ്പോൾ ടീച്ചർക്ക് സമ്മാനമായി ടീച്ചറിൻറെ പടം,ആർട്ടിസ്റ്റായ പിതാവ് സിബി കൊമ്പാറയെകൊണ്ട് എണ്ണ ഛായാ ചിത്രം വരപ്പിച് ടീച്ചർക്ക് സമ്മാനമായി നൽകിയിരിക്കുകയാണ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഡെൽനമോൾ സിബി. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലാണ് ഡെൽനമോൾ ടീച്ചർക്ക് സമ്മാനം നൽകിയത് .കൂട്ടുകാരായ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് കൊണ്ട് മറച്ച കുടിലിലായിരുന്നു കഴിഞ്ഞിരുന്നത് ഇത് ഡെൽനമോളെ ഏറെ വേദനിപ്പിച്ചിരുന്നു .പിതാവ് സിബിയും അയൽവാസികളും ഇവർക്ക് ഒരു വീട് ലഭ്യമാക്കാൻ നിരവധി ഓഫീസുകളും സ്ഥലങ്ങളും കയറിയിരുന്നു .അധികാരികൾ കൈമലർത്തിയതോടെ കണ്ണീരിലായ കുടുംബത്തിനു ലിൻസി ടീച്ചർ സുമനസുകളുടെ സഹായത്താൽ വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ അന്നുതന്നെ ഒരു പടം വരച്ചു നൽകണമെന്ന് ഡെൽനമോൾ പിതാവിനോടാവശ്യപ്പെടുകയായിരുന്നു .വീടിന്റെ താക്കോൽ ദാന ദിനത്തിൽ തന്നെ മാതാപിതാക്കൾക്കൊപ്പം എത്തിയാണ് ഡെൽനമോൾ സമ്മാനം ടീച്ചറിന് കൈമാറിയത്