ജെ. പി. എം. കോളേജിൽ കാൻസർപ്രതിരോധറാലി സംഘടിപ്പിച്ചു


ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ കംമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാൻസർ പ്രതിരോധറാലി സംഘടിപ്പിച്ചു.
കാഞ്ചിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ നിർവ്വഹിച്ചു.
ആരോഗ്യവകുപ്പ് സ്റ്റാൻ്റിംഗ് കമ്മറ്റിയംഗം തങ്കമണി സുരേന്ദ്രൻ അധ്യക്ഷയായിരുന്നു
ജെ. പി. എം കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. റാലി
ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. ഡോ. ദീപ കാൻസർദിനസന്ദേശം നൽകി.
ഇന്ത്യൻ ആരോഗ്യമേഖല അഭിമുഖീകരിക്കാൻ പോകുന്ന വലിയ ഭീഷണി കാൻസർരോഗികളുടെ വർധനയാകുമെന്നാണ് ഐ.സി.എം.ആർ. റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം രണ്ടര കോടിയിലേറെയാണ്. 2025-ഓടെ അത് 2.98 കോടിയിലെത്തും. പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ എട്ടുലക്ഷത്തിന്റെ വർധനയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.
വ്യായാമക്കുറവും ഭക്ഷണക്രമത്തിലെ പ്രശ്നങ്ങളും ലഹരിശീലങ്ങളും അനിയന്ത്രിതമായ വ്യവസായവത്കരണവും വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൊക്കെ കാൻസറിനെ വർദ്ധിപ്പിക്കുന്നു.
വാർഡു മെമ്പർമ്മാരായ സിന്ദു ജയൻ, ബിന്ദു മധുക്കട്ടൻ,പ്രിയ ഹെൽത്ത് ഇൻപെക്ടർ സിറാജ് എൻ. എന്നിവർ ആശംസകളർപ്പിച്ചു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ടിജി ടോം, സ്റ്റാഫ് കോ-ഓർഡിനേറ്റർ സുനിത ടി. എസ്. വിദ്യാർത്ഥി പ്രതിനിധി ശ്രീഹരിഗോവിന്ദ് എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.