പോക്സോ കേസിൽ മധ്യവയസ്കന് 20 വർഷം കഠിന തടവും പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും.കൊക്കയാർ വെംബ്ലി കനകപുരം ഭാഗത്ത് മടുക്കയിൽ മധുകുമാറി(മധു-60)നെയാണ് കട്ടപ്പന
പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി വി മഞ്ജു ശിക്ഷിച്ചത്.പ്രതി പിഴയടച്ചാൽ 35000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2019 മെയ് 31 ലായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതിയുടെ വീട്ടിൽ ടി വി കാണാനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് അന്നത്തെ പെരുവന്താനം സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന നോബിൾ മാനുവേൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുസ്മിത ജോൺ ഹാജരായി.