കേരളത്തിലെ ഭൂവിഷയങ്ങളിലും മലയോര മേഖലകളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗ അക്രമങ്ങളിലും ഏറ്റവും ഭീകരമായ ദുരിതം നേരിടുന്നത് ഇടുക്കി ജില്ലയിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
ഇടുക്കിയിലെ ആളുകൾ ഉൾപ്പെടെ നേരിട്ട് കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നതിനുള്ള ഏത് തരത്തിലുള്ള മുന്നേറ്റത്തിന്റെയും മുമ്പിൽ നിങ്ങളോടൊപ്പം ഉണ്ട് എന്ന് ഉറപ്പ് തരുന്നതിനു വേണ്ടിയാണ് ഈ മലയോര ജാഥയുമായി ഞങ്ങൾ കടന്നു വന്നിട്ടുള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലയോര സമര യാത്രക്ക് അടിമാലിയിൽ നൽകിയ സ്വീകരണ യോഗത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരിന്നു വി.ഡി സതീശൻ.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിൽ വരുന്ന ഐക്യനാധിപത്യമുന്നണിയുടെ ഒന്നാമത്തെ അജണ്ട എന്ന് പറയുന്നത് ഇടുക്കി ഉൾപ്പടെയുള്ള ജില്ലകളിലെ ഭൂ വിഷയങ്ങളും അതോടൊപ്പം തന്നെ ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഉണ്ടാക്കിയിട്ടുള്ള നിർമ്മാണ നിരോധനം പരിഹരിക്കുന്നതിന് വേണ്ടി സർക്കാർ ഭേദഗതികൾ കൊണ്ടുവന്നെങ്കിലും ഇതുവരെയും അത് പ്രാവർത്തികമാക്കുതിനുള്ള യാതൊരു നടപടികളും സ്വീകരിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ യു.ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഇടതു മുന്നണി കൊണ്ടുവന്ന നിയമം മൂലം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുകയും ക്രമവൽക്കരിക്കുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുള്ള നിയമനിർമാണം പരിശോധിക്കുകയും അതുവഴി ഉണ്ടാവുകയും ഒരു രൂപ പോലും അടയ്ക്കാതെ കേരളത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളിലെ
നിയമപരമായ വിഷയങ്ങൾ പരിഹരിച്ച് ക്രമവൽക്കരണത്തിന് വേണ്ടി ഒരു പൈസ പോലും അടയ്ക്കാതെ എല്ലാ നിർമാണങ്ങളും ക്രമീകരിച്ചു കൊടുക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി.
യുഡിഎഫ് അടിമാലി നിയോജക മണ്ഡലം ചെയർമാൻ പി പി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.