പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോലീസ് പരിശോധന കണ്ട് അമിതവേഗതയിൽ പിന്നോട്ട് പോയ കാർ വൻ ദുരന്തത്തിൽ നിന്നും ഒഴിവായി കട്ടപ്പന വെള്ളയാംകുടി വെട്ടിക്കുഴ കവല റോഡിലാണ് ആൾട്ടോ കാർ അപകടത്തിൽപ്പെട്ടത്.
വൈകിട്ട് 5 മണിയാണ് സംഭവം. കട്ടപ്പന ട്രാഫിക് പോലീസ് വെള്ളയാംകുടി – വെട്ടിക്കുഴക്കവല റോഡിൽ പരിശോധന നടത്തുന്നതിനിടയാണ് ആൾട്ടോ കാർ ഇതുവഴി വരികയും പോലീസിനെ കണ്ട് പിന്നോട്ടെടുത്ത കാർ അപകടത്തിൽപ്പെട്ടത്.ഈ സമയം പിന്നിൽ നിന്നെത്തിയ വാഹനം ഓട്ടോറിക്ഷയിലിടിച്ച ശേഷം മീറ്ററോളം പുറകോട്ട് പോയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും പുറത്തു പോവുകയായിരുന്നു .കല്ലിൽ തട്ടി നിന്നത് കൊണ്ട് മാത്രമാണ് അഗാധ കൊക്കയിലേക്ക് പതിക്കാതെ കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളയാംകുടി സ്വദേശികളായ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് കട്ടപ്പന ട്രാഫിക് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു