പെരുന്നാൾ കൊടി ഉയർത്തി
കരിങ്കുളം സെൻ്റ് ജോർജ് യാക്കോബായ ദേവാലയതിരുനാളിന്നോടുമുന്നോടിയായി ഇടവക വികാരി ഫാ. മാത്യു ആലയ്ക്കൽ കുടിയിൽ കൊടി ഉയർത്തി. ഈ മാസം 24, 25,26 [ വെള്ളി, ശനി ഞായർ ] ദിവസങ്ങളിലായാണ് പെരുന്നാൾ. 24 ന് വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം, 7ന് സുവിശേഷ പ്രസംഗം റവ .ഫാ. ജിബി വാഴൂർ, 25 ന് 5.30 ന് സന്ധ്യാ നമസ്കാരം തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൽ നിന്നും ആലടി ഗേറ്റിംഗിൽ ഉള്ള കുരിശടിയിലേക്കും തിരികെ ചപ്പാത്ത് കുരിശിങ്കൽ, 8 മണിക്ക് റവ. ഫാ. സജോ പി . മാത്യു പ്രസംഗിക്കും.
26 ന് മൂന്നിൽ മേൽ കുർബ്ബാന,ഇടവക മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ തുടർന്ന് പ്രാസംഗം, ആദ്യഭലങ്ങളുടെ ലേലം, ദേവാലയം ചുറ്റി പ്രദീക്ഷിണം, നേർച്ച വിളമ്പ് കൊടിയിറക്ക് എന്നിവയോടുകൂടി ഈ വർഷത്തെ പെരുന്നാളിന സമാപനമാകുമെന്ന് ട്രസ്റ്റി ജോയിച്ചൻ കിഴക്കേത്തറയിൽ, സെക്രട്ടറി വിജയകുമാർ കോണത്താറ്റ് എന്നിവർ പറഞ്ഞു