“മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും” അരുവിത്തുറ കോളേജിൽ ഏകദിന സെമിനാർ
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാണക്കാരി CSI ലോ കോളേജിന്റെ സഹകരണത്തോടെ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ CSI ലോ കോളേജ് ലീഗൽ വിഭാഗം അധ്യാപിക അഡ്വക്കേറ്റ് ശ്രീമതി ചൈതന്യ നായർ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ എങ്ങനെ നേരിടാം, അതുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഫുഡ് ടെക്നോളജി വിഭാഗം മേധാവി ശ്രീമതി മിനി മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ ശ്രീ ബിൻസ് കെ തോമസ്, CSI College നിയമ വിഭാഗം വിദ്യാർത്ഥി പ്രതിനിധികൾ ആര്യ ജെ നായർ, ശ്രദ്ധ രാജ്, അക്ഷയ് റോയ്, CSI കോളേജ് നിയമ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബോണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.