Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജനുവരി 27 മുതൽ റേഷൻ കട ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്



സംസ്ഥാനത്ത് റേഷൻവ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്. ജനുവരി 27 മുതൽ കടകൾ സംസ്ഥാനവ്യാപകമായി അടച്ചിടാൻ തീരുമാനിച്ചു. റേഷൻ വ്യാപാരി സംയുക്ത സമിതിയുടേതാണ് തീരുമാനം. റേഷൻ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേഷൻ വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നത്. ‘സമ്പൂർണമായി കേരളത്തിലെ മുഴുവൻ റേഷൻ വ്യാപാരി സംഘടനകളും ഒരേ സ്വരത്തിൽ ഒരേ രീതിയിൽ ഒരേ ആശയം മുന്നോട്ട് വെച്ചുകൊണ്ട് ഈ വരുന്ന 27 മുതൽ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ച് സമര രംഗത്തേക്ക് പോവുകയാണ് ഞങ്ങളുടെ ഒന്നാമത്തെ ആവശ്യം വേതന പാക്കേജ് പരിഷ്‌ക്കരിക്കുക എന്നതാണ്.

ബി.പി.എൽ അന്ത്യോദയ കാർഡുകൾക്ക് അരിയല്ല കൊടുക്കുന്നത് നേരിട്ട് അതിനുള്ള പണം അവരുടെ അക്കൗണ്ടിലേക്ക് നൽകാൻ പോകുന്നു. അത് 14,257 റേഷൻ വ്യാപാരികളുടെ കടകൾ അടച്ച് പൂട്ടുന്നതിന് കാരണമാകുന്നു. ഏതാണ്ട് 30,000 ആളുകൾ തൊഴിലില്ലാത്തവരയി മാറുന്നു,’ റേഷൻ വ്യാപാരി സംയുക്ത സമിതി പറഞ്ഞു. ഏറ്റവും ഒടുവിൽ വേതന ഇൻസെൻ്റീവ് കമ്മീഷൻ ഉൾപ്പടെ പരിഷ്ക്കരിച്ചത് 2018 ലാണ്. ഈ പരിഷ്ക്കരണത്തിൽ തന്നെ വലിയ അസ്വാഭാവികതയുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഏതാനും കട ഉടമകൾക്ക് മാത്രം ഉയർന്ന വേതനം ലഭിക്കുന്നുവെന്നും മറ്റുള്ളവർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്നുമായിരുന്നു വിമർശനം.
ഇതിനെതിരെ വലിയ സമരങ്ങൾ നടത്തിയെങ്കിലും കാര്യമൊന്നും ഉണ്ടായിരുന്നില്ല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!