തൊടുപുഴയില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കട്ടപ്പന ഏരിയ കമ്മിറ്റി 12ന് എടിഎസ് അരീന ടര്‍ഫ് കോര്‍ട്ടില്‍ ക്രിക്കറ്റ്- ഫുട്ബോൾ ടൂര്‍ണമെന്റ് നടത്തും.
12 ന് രാവിലെ എട്ടിന് ക്രിക്കറ്റ് മത്സരം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയും പകല്‍ രണ്ടിന് ഫുട്‌ബോള്‍ മത്സരം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനനും ഉദ്ഘാടനം ചെയ്യും.
രാത്രി ഒമ്പതിന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള 16 വീതം ടീമുകള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലായി മത്സരിക്കും.
ക്രിക്കറ്റില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും.
കൂടാതെ മാന്‍ ഓഫ് ദി സീരിസ്, മികച്ച ബാറ്റര്‍, ബൗളര്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക സമ്മാനമുണ്ട്. ‘
ഫുട്‌ബോളില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 15000, 7500, 3000 രൂപയും ട്രോഫിയും നല്‍കും.
മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍ എന്നിവയ്ക്കും സമ്മാനം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ മാത്യു ജോര്‍ജ്, കണ്‍വീനര്‍ ലിജോബി ബേബി, ട്രഷറര്‍ ടോമി ജോര്‍ജ്, രക്ഷാധികാരി എം സി ബിജു, പി ബി ഷാജി എന്നിവര്‍ പങ്കെടുത്തു.