ആലടിയിൽ പെരിയാർ നദിയിലേക്ക് ടൺ കണക്കിന് മണ്ണ് തള്ളിയ സംഭവം മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി
മലയോര ഹൈവേ നിർമ്മാണത്തിനായി എടുത്ത ടൺകണക്കിന് മണ്ണ് പെരിയാർ നദിയിലേക്ക് തള്ളിയ സംഭവത്തെ കുറിച്ച് മേജർ ഇറിഗേഷൻ കുമളി സെക്ക്ഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും മലയോര ഹൈവേ അധികൃതരെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി വിവരം ചോദിച്ചറിയുകയും ചെയ്തു.
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ആലടിയിലെ കടത്തിനു സമീപത്തു നടക്കുന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് മേജർ ഇറിഗേഷൻ കുമളി സെക്ഷനിലെ ഉദ്ധ്യോഗസ്ഥരായ അസിസ്റ്റൻ്റ് എഞ്ചിനീയർ ബിനു മാത്യു, ഓവർസീയർ ഏ.ജെ ജോസുകുട്ടി എന്നിവരാണ് പരിശോധന നടത്തിയത്.
മാനദണ്ഡങ്ങൾ പാലിക്കാതെ പുറം പോക്കു ഭൂമിയിൽ മണ്ണ് തള്ളിയ സംഭവത്തെ കുറിച്ച് ചങ്ങനാശേരി ഡിവിഷൻ ഉദ്യോഗസ്ഥർക്കും ജില്ലാകളക്ടർക്കും റിപ്പോർട്ട് നൽക്കുമെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.
മണ്ണ് തള്ളിയ സ്ഥലം സ്വകാര്യ വ്യക്തി കല്ല് കെട്ടി തിരിച്ച് നിലം ഒരുക്കി നിർമ്മാണം നടത്തുന്നതിനുള്ള ഒരുക്കം നടത്തി വരുന്നു വരികയുമാണ് പട്ടയമുള്ള ഭൂമിയുടെ ഉടമയോട് അനുവാദം വാങ്ങി വെന്യൂ അധികാരികളിൽ നിന്നും പെർമിഷൻ എടുത്തു വേണം ആഭൂമിയിൽ മണ്ണ് നിക്ഷേപിക്കാൻ പാടുള്ളൂ എന്ന നിയമമാണ് മലയോരഹൈവേ നിർമ്മാതാക്കൾ ഇവിടെ ലംഘിച്ചിരിക്കുന്നത്.
മണ്ണ് നിക്ഷേപിക്കുവാൻ തങ്ങൾക്ക് അനുമതി നൽകുന്നില്ല എന്ന മലയോരഹൈവേ അധികൃതർ പറയുമ്പോഴാണ് ഇതുപോലെ പലസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുമായി അനധികൃത ഇടപാടിലൂടെ ഇവർ മണ്ണ് തള്ളിയിട്ടുള്ളത് ലോസൊന്നിന് 500 രൂപ വീതം കൈപറ്റിയാണ് മണ്ണ് തള്ളിയിട്ടുള്ളതെന്നും പറയപ്പെടുന്നു.
മലയോര ഹൈവേ നിർമ്മാണ ജോലികൾക്കായി കൊണ്ടു വന്നിട്ടുള്ള ടിപ്പറുകളും ജെസിബിയുമാണിതിന് ഉപയോഗിച്ചിട്ടുള്ളത്
വർഷക്കാലമാകുന്നതോടു കൂടി പെരിയാർ നദികര കവിഞ്ഞൊഴുകുന്നതോടുകൂടി ഈ മണ്ണ് ഇടുക്കി ജലസംഭരണിയിലേക്കാണ് ഒഴുതി എത്തുന്നത് ഇത് ജലജന്യജീവികളുടെ നാശത്തിനും, ഇടുക്കി ഡാമിൻ്റ തന്നെ സുരക്ഷിതത്തിനു തന്നെ ഭീഷണി ആയി മാറുവാനുമാണിടയാക്കുക.
ചിത്രം: