Idukki വാര്‍ത്തകള്‍
ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
“ നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം അതിനായി ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക “ എന്നരീതിയില്‍ നിങ്ങളുടെ വാട്സ് ആപ്പിലേക്കോ, മറ്റു മാര്‍ഗ്ഗങ്ങളായോ ഒരു സന്ദേശം കിട്ടിയാല്‍ ശ്രദ്ധിക്കുക അത് ചിലപ്പോള്‍ സൈബർ കുറ്റവാളികൾക്ക് ഫോൺ ഹാക്ക് ചെയ്യുവാനുള്ള ഒരു അവസരമായേക്കാം. അതിനാല്‍ ഇത്തരത്തിലുള്ള ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകള്‍ ലഭിച്ചാൽ, ഒരിക്കലും ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. നമുക്ക് ജാഗ്രതയോടെ പ്രവര്‍ത്തിക്കാം തട്ടിപ്പിൽ കുടുങ്ങാതിരിക്കാം.