തീയതി നീട്ടി
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വരെ നീട്ടി. അപേക്ഷകൾ www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേന നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ഓൺലൈൻ ആയി രജിസ്ട്രേഷൻ ഫീസായ 150/-രൂപയും, എസ് ,എസ് ടി വിഭാഗക്കാർ 100/- രൂപയും അടക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട അനുബന്ധങ്ങളും ജനുവരി 15 നകം കോളേജ് ഓഫീസിൽ ലഭ്യമാക്കണം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA– 2 സെമസ്റ്റർ) കോഴ്‌സിലേക്ക് ബിരുദം, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA – 1 സെമസ്റ്റർ) കോഴ്‌സിലേക്ക് പ്ലസ് ടു, ഡാറ്റ എൻട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷൻ (DDTOA – 2 സെമസ്റ്റർ) -എസ് എസ് എൽ സി , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (CCLIS-1 സെമസ്റ്റർ) – എസ് എസ് എൽ സി എന്നിങ്ങനെയാണ് യോഗ്യത.
സംവരണവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8547005084, 9446073146. വെബ്സൈറ്റ് ihrd.ac.in