ആരോഗ്യംനാട്ടുവാര്‍ത്തകള്‍
കട്ടപ്പന സഹകരണ ആശുപത്രിയിൽ വാക്‌സിനേഷൻ ചൊവ്വാഴ്ച മുതൽ


കട്ടപ്പന :കട്ടപ്പന സഹകരണ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ മുതൽ വാക്‌സിനേഷൻ ആരംഭിക്കും. കോവിഷീൽഡ് വാക്‌സിൻ ആണ് നൽകുന്നത്. ഡൽഹി സെറം ഇൻസ്റ്റിറ്റ്യട്ടിൽ നിന്നും 6000 ഡോസ് വാക്‌സിൻ ആണ് എത്തി ചേർന്നിട്ടുള്ളത്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള പണം അടച്ച് വാക്‌സിൻ സ്വീകരിക്കാം. ചൊവ്വാഴ്ച മുതൽ തുടർന്നുള്ള ദിവസങ്ങളിൽ വാക്‌സിൻ ലഭ്യമാകും.