പ്രധാന വാര്‍ത്തകള്‍
വാക്സീന്‍ എടുത്തവര്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കേരളത്തിൽ ഉള്ളവർക്ക് കർണാടകയിൽ കർശന പരിശോധന

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക. വാക്സീന്‍ എടുത്തവര്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. കേരളാ അതിര്‍ത്തിയില്‍ പരിശോധനക്കായി കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു.
ബംഗ്ലൂരു റെയില്‍വേ സ്റ്റേഷനില്‍ അടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്.