Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നവകേരള സദസ്സ്: ജില്ലയില്‍ ആദ്യദിവസം ലഭിച്ചത് 9434 നിവേദനങ്ങള്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന് ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകള്‍. 9434 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച തൊടുപുഴ നിയോജക മണ്ഡലങ്ങളില്‍ നിന്നായി സ്വീകരിച്ചത്. എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഉൾപ്പെടെ 20 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.