വിലയിടിവിൽ പ്രതിക്ഷേധിച്ച് കട്ടപ്പന സ്‌പൈസസ്സ് ബോർഡിനുമുന്നിൽ ഏലക്കർഷകർ സത്യാഗ്രഹ സമരം നടത്തി
ഏലക്കായുടെ വില ഇടിക്കുന്ന സ്‌പൈസസ്സ് ബോർഡ് വിരിച്ചുവിടുക, ഏലക്കായുടെ തറവില മൂന്നുവർഷം മുൻപു ലഭിച്ച 5000 രൂപയായി നിശ്ചയിക്കുക, ഏലം ലേലകേന്ദ്രങ്ങൾ പിരിച്ചുവിട്ട് സ്വതന്ത്ര വിപണി ഏർപ്പെടുത്തുക, 56 വയസ്സ് പൂർത്തിയാക്കിയ കർഷകർക്ക് റിട്ടയറായ എൽ.ഡി. ക്ലാർക്കിനു ലഭിക്കുന്ന തുല്യ പെൻഷൻ അനുവദിക്കുക, ഏലത്തിന്റെ എസ്സൻസ് എടുത്ത് കയറ്റി അയക്കുക,വിപണനത്തിനായി കിയോസ്‌ക്കുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സത്യഗ്രസമരം നടത്തിയത്.
സമരസമിതി സെക്രട്ടറി സുനിൽ വണ്ടൻമേടിന്റെ അധ്യക്ഷതയിൽ ചെർന്ന സമരപരിപാടി കാർഷികരംഗത്തെ സമഗ്ര സംഭാവനകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ശ്രീ റെജി ഞള്ളാനി ഉദ്ഘാടനം ചെയ്തു. ജോയിൻ സെക്രട്ടറി സജി സാമുവേൽ സ്വാഗതവും ട്രഷറാർ എം. എൽ .ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജോമോൻ ഒഴുകയിൽ ,ഷിബു ആക്കാട്ടുമുണ്ടയിൽ , രാജേന്ദ്രൻ കംമ്പംമെട്ട് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. വൈകിട്ട് 5 മണിക്ക് സമാപിച്ചു.