6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദുരന്തനിവാരണം; അയ്യപ്പൻകോവിൽ തൂക്കുപാലത്തിലൂടെയുള്ള വിനോദ സഞ്ചാരികളുടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി



ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇടുക്കി റിസർവോയറിന് കുറുകെ 2012 – 2013 കാലഘട്ടത്തിൽ നിർമ്മിച്ച അയ്യപ്പൻകോവിൽ തൂക്കുപാലം അറ്റകുറ്റപണികൾ നടത്താത്തതിനാൽ അപാകടാവസ്ഥയിൽ ആയിട്ടുള്ളതാണ്. നട്ടും, ബോൾട്ടും അയഞ്ഞും. കൂട്ടിച്ചേരലുകളിൽ തുരുമ്പ് പിടിച്ചും തൂക്കുപാലത്തിന് ബലക്ഷയം ഉണ്ടായിട്ടുള്ളതാണ്. ഒരേസമയം 40 പേരിൽ കൂടുതൽ ആളുകൾ പാലത്തിൽ കയറുന്നത് നിരോധിച്ച് ഈ കാര്യാലയത്തിൽ നിന്നും പരാമർശം (1) പ്രകാരം ഉത്തരവ് നല്കിയിട്ടുള്ളതാണ്.
120 മീറ്റർ വീതിയും. 200 മീറ്റർ നീളവുമുള്ള തൂക്കുപാലത്തിൽ കയറി ഇടുക്കി ജലാശയത്തിന്റെ റിസർവോയറിൻറെ ദൃശ്യഭംഗി ആസ്വദിക്കാൻ ഓരോ ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പുരാതനമായ അയ്യപ്പൻകോവിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതും. കോഴിമല, അമ്പലമേട്, രാജപുരം, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള സ്കൂൾ കട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് ആൾക്കാർ യാത്ര ചെയ്യുന്നതും ഇതുവഴിയാണ്. ഒരേ സമയം 40 പേരിൽ കൂടുതൽ ആളുകൾ പാലത്തിൽ കയറരുതെന്ന മുന്നറിയിപ്പുണ്ടെങ്കിലും ഇത് അവഗണിച്ച് കൂടുതൽ ആളുകൾ കയറുന്നതുകൊണ്ട് അപകടാവസ്ഥയിലായ പാലം ഏതു നിമിഷവും തകർന്നു വീഴാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് ഈ കാര്യാലയത്തിൽ റിപോർട്ടുകൾ ലഭിച്ചിട്ടുള്ളതാണ്.
ഓണം പ്രമാണിച്ചുള്ള അവധിക്കാലമായതിനാൽ ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചരുന്നതിന് സാധ്യതയുള്ളതും നിയന്ത്രണമില്ലാതെ ആളുകൾ പാലത്തിൽ കയറുന്നത് വലിയ അപകടം ഉണ്ടാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.

മേൽ സാഹചര്യത്തിൽ, അപകടാവസ്ഥയിലുള്ള അയ്യപ്പൻകോവിൽ തൂക്കുപാലത്തിലൂടെ പരിധിയിൽ കൂടുതൽ ചെയ്യുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നതിനാൽ, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടികളുടെ ഭാഗമായി, ദുരന്തനിവാരണനിയമം 2005 ലെ 25 (2) (a), 26 (2) വകുപ്പുകൾ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് ദുരന്തനിവാരണനിയമം 2005 ലെ 34 (c) വകുപ്പ് പ്രകാരം കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ ഒരേ സമയം 25 പേരിൽ കൂടുതൽ കയറുന്നത് നിരോധിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ഈ ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിന് ഇടുക്കി ജില്ലാ പോലീസ് മേധാവി, ഇടുക്കി തഹസിൽദാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (2) (v) പ്രകാരം ചുമലതപ്പെടുത്തുന്നു. അവധി ദിനങ്ങളായ 2025 സെപ്റ്റംബർ 4 മുതൽ 9 വരെയുള്ള തീയതികളിൽ ടി പാലത്തിന്റെ ഇരുവശത്തും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതും അവർ പാലത്തിൽ ഒരേ സമയം 25 പേരിൽ കൂടുതൽ കയറുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
മേൽ നിർദേശങ്ങൾ രേഖപ്പെടുത്തിയ മുന്നറിയിപ്പ് ബോർഡുകൾ പാലത്തിന്റെ ഇരുവശത്തും സ്ഥാപിക്കുന്നതിന് അയ്യപ്പൻകോവിൽ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!