കൂൺ കൃഷിയിൽ വിജയം വരിച്ച് കട്ടപ്പന സ്വദേശി മഠത്തിനാത്ത് ബെന്നി
കൂൺ കൃഷി വിജയകരവും ലാഭകരവുമാണന്ന് തെളിയിച്ച് കാണിക്കുകയാണ് കട്ടപ്പന സ്വദേശി മഠത്തിനാത്ത് ബെന്നി. ഭിന്നശേഷിക്കാരനായ ഏക മകൻ ബോണിയെ നോക്കി വീട്ടിൽ ഇരിക്കുമ്പോഴും പ്രയാസങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും വിട്ട് മാറി കൂൺ കൃഷി പരീക്ഷിച്ച് നോക്കുകയായിരുന്നു ബെന്നി.
ഇതിനിടയിൽ മകന്റെ രണ്ടു കണ്ണുകളുടെയും കാഴ്ചയും നഷ്ടമായി. ഇതോടെ ബോണിയെ ഏറേ ശ്രദ്ധിക്കേണ്ടതായും വന്നു. ഈ സാഹചര്യത്തിലാണ്
4 മാസം മുമ്പ് യൂറ്റ്യുബിൽ നിന്നും കൃഷിയെ കുറിച്ച് ബെന്നി പഠിച്ചത്.
പിന്നിട് വീടിന് മുകളിൽ സ്വന്തമായി നിർമ്മിച്ച ഷെഡിൽ കൂൺ കൃഷി ആരംഭിച്ചു.
കൃഷിയെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബെന്നി വിശദീകരിച്ചു.
ഒരു ബെഡ് നിർമ്മിക്കാൻ 150 രൂപായെ മുടക്കു വരുകയുള്ളു. 4 വിളവ് വരെ ഒരു ബെഡിൽ നിന്നും ലഭിക്കുമ്പോൾ 800 രൂപാ വരുമാനവും ലഭിക്കും. ലാഭത്തിനൊപ്പം മനസിന് ഒരുപാട് സന്തോഷവും കൂൺ കൃഷി പരിചരണത്തിലൂടെ ലഭിക്കുന്നുണ്ടെന്നും ബെന്നി പറയുന്നു.
ബെന്നി ഉത്പാദിപ്പിക്കുന്ന കൂൺ ബോണീസ് മഷ്റും എന്ന പേരിൽ കട്ടപ്പനയിലെ ഹൈഫ്രഷ് സൂപ്പർ മാർക്കറ്റിൽ ഉൾപ്പെടെ ലഭ്യമാണ്.
കൂൺ കൃഷി നടത്താൻ തത്പര്യമുള്ളവർക്ക് പഠിപ്പിച്ച് നാൽകാനും ബെന്നി തയ്യാറാണ്.
ഫോൺ: 9947462860