അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾക്കും TPRനിരക്കനുസരിച്ച് ABCD കാറ്റഗറിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾക്കും TPRനിരക്കനുസരിച്ച് ABCD കാറ്റഗറിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാൻ ഇന്ന് തൃശൂരിൽ ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംമ്പൂർണ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു,
ഓഗസ്റ്റ് 2 ന് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹികൾ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണാ സമരം നടത്തുവാനും 3,4,5,6 തീയതികളിൽ തുടർച്ചയായി വിവിധ ജില്ലകളിൽ നിന്നുള്ള ജില്ലാ ഭാരവാഹികളും യൂത്ത് വിംഗ്, വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളും സെക്രട്ടറിയേറ്റിനു മുമ്പിൽ റിലേ ധർണാ സമരം നടത്തുവാനും തീരുമാനിച്ചു.ആറാം തീയതിക്ക് മുമ്പ് സംസ്ഥാന സർക്കാർ ഈ വിഷയത്തിലിടപെട്ട് രമ്യമായ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അഖിലേന്ത്യാ വ്യാപാരിദിനമായ ഓഗസ്റ്റ് ഒൻപത് തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. മേൽ നടപടിയിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിച്ചമർത്തലോ മറ്റ് പ്രതികാര നടപടികളോ ഉണ്ടായി കഴിഞ്ഞാൽ സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ്റെ നേത്യത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുവാനും തീരുമാനിച്ചു.