കട്ടപ്പന. അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ 7ന് (07/12/24 )
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ 7 ന് (07/12/24) രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും.
രാവിലെ 8 ന് കുരിശിന്റെ വഴി,8.3 ന് ജപമാല,9 ന് വചന സന്ദേശം,12 ന് ദിവ്യ കാരുണ്യ പ്രദിക്ഷണവും ആരാധനയും.1 ന് കൃപഭിഷേക ശുശ്രുഷ, 2 ന് വിശുദ്ധ കുർബാന,3 ന് റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന. 3.30 ന്ക കൃപാഭക്ഷണം. കൺവെൻഷൻ പ്രമാണിച്ചു അണക്കര മൗണ്ട്ഫോർട്ട് ജംഗ്ഷൻ മുതൽ ധ്യാനകേന്ദ്രം വരെയുള്ള റോഡിൽ വാഹന പാർക്കിങ് നിരോധിച്ചതായി വണ്ടൻമേട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു . കാർ, ട്രാവലർ വാഹനങ്ങൾ ധ്യാനകേന്ദ്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും മൗണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിലും , ടൂറിസ്റ്റ് ബസുകൾ അണക്കര പവിത്ര ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണെന്നു ധ്യാന കേന്ദ്രം അധികൃതർ അറിയിച്ചു.