Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുടിയേറ്റ നാടിന്റെ ഇച്ഛാശക്തിയുടെ വിജയം



35-മത് ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനു നവംബർ 30 ശനിയാഴ്ച വൈകിട്ട് തിരശീല വീണു. ആഥിധേയരായ കഞ്ഞിക്കുഴി ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളും, സ്കൂൾ മാനേജ്മെന്റും, സംഘാടകരും ജനഹൃദയങ്ങളെ വിസ്‍മയിപ്പിച്ചു എന്നതാണ് ബാക്കിപത്രം . പിന്നോക്കപ്രദേശമായ കഞ്ഞിക്കുഴിയിൽ റവന്യൂ കലോത്സവം നടത്താനുകുമോ, അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഈ കുടിയേറ്റ ഗ്രാമത്തിനുണ്ടോ എന്നൊക്കൊ അത്ഭുതത്തോടെ ചോദിച്ചവരും നെറ്റിചുളുക്കിയവരുമുണ്ട് . എന്തിനേറെപ്പറയുന്നു, “പരിമിതികളുടെ നടുവിൽ കലോത്സവം” എന്ന തലക്കെട്ടോടെ ചില മാധ്യമങ്ങൾ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. കാരണം നാളിതുവരെ തൊടുപുഴയിലും കട്ടപ്പനയിലുമായി മാറിമാറി നടന്നുവന്നിരുന്ന, ഏതാണ്ട് നാലായിരത്തിനു മുകളിൽ കുട്ടികൾ പങ്കെടുക്കുന്ന ഒരു മേളയെ പെട്ടെന്ന് കഞ്ഞിക്കുഴി പോലുള്ള ഒരു പ്രദേശത്തു നടത്തി വിജയിപ്പിക്കാനാവുമോ എന്ന് ഏവരും ആശങ്കപ്പെട്ടിരുന്നു എന്നതായിരുന്നു വാസ്തവം. എന്നാൽ എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ ചെയർമാനും സ്കൂൾ മാനേജരുമായ ശ്രീ ബിജു മാധവൻ, കലോത്‌സവ നടത്തിപ്പിനാവശ്യമായി വേണ്ട മുഴുവൻ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നു വളരെ നിശ്ചയദാർഢ്യത്തോടെ അധികാരികൾക്ക് ഉറപ്പു നൽകി. ആ നിശ്ചയദാർഢ്യത്തിനു കരുത്തേകികൊണ്ട് സ്ഥാപന മേധാവികളും അധ്യാപകരും പി ടി എ യും കുട്ടികളും കഠിനാധ്വാനം ചെയ്തപ്പോൾ അവരോടു തോൾ ചേർന്നുകൊണ്ട് കഞ്ഞിക്കുഴി നിവാസികളും വിവിധ സംഘടനകളും ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ ഇവിടെ ഒരു പുതു ചരിത്രം രചിക്കപ്പെടുകയായിരുന്നു. നവംബർ 26 നു വിളംബര ജാഥയോടെയാണ് കലോത്സവത്തിന് കൊടിയേറിയത് . വിളബരജാഥ കണ്ടപ്പോൾ തന്നെ ഏവർക്കും ഒരുകാര്യം ഉറപ്പായി, ഈ കലാമാമാങ്കം ഒരു ഉത്സവം ആയി നാട് ഏറ്റെടുത്തു കഴിഞ്ഞു എന്ന് . പിന്നീട് മുപ്പതാം തീയതി വരെ കലാപരിപാടികൾ കാണുവാനും ആസ്വദിക്കുവാനും ജനങ്ങൾ ഒഴുകിയെത്തി. പോലീ്സിനു പുറമെ ,എൻ സി സി , എസ് പി സി, സ്കൗട്ട്,എൻ എസ് എസ് വോളന്റീർമാരും പി ടി എ അംഗങ്ങളും ചേർന്ന് സുരക്ഷയും ഗതാഗത നിയന്ത്രണവും പാർക്കിങ്ങും കൃത്യമായ ആസൂത്രണമികവോടെ കൈകാര്യം ചെയ്തതു ദൃശ്യ മാധ്യമങ്ങൾ അടക്കം പ്രശംസിച്ചുതു എടുത്തു പറയേണ്ട കാര്യാമാണ് .
റവന്യൂ ജില്ലാ കലോത്സവം ജില്ലയിലെ അധ്യാപക സംഘടനകളാണ് നടത്തുന്നതെങ്കിലും , സ്കൂൾ മാനേജർ ബിജു മാധവന്റെ നിർദേശ പ്രകാരം സ്കൂൾ തല കമ്മിറ്റികൾ രൂപീകരിക്കുകയും അവയുടെ ചുമതലക്കു കൺവീനർമാരെ നിയമിക്കുകയും മേൽനോട്ടം പ്രിൻസിപ്പൽ മാരായ രാജി ജോസഫ് , ബൈജു എം ബി , ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ എന്നിവർ ഏകോപിക്കുകയും ഇടയ്ക്കിടെ അവലോകന യോഗങ്ങൾ നടത്തി പോരായ്മകൾ പരിഹരിക്കുകയും ചെയ്തു. കഞ്ഞിക്കുഴിയിലാണ് ഇത്തവണത്തെ കലോത്സവം എന്ന് കേവലം ഒരാഴ്ച മുൻപ് മാത്രമാണ് തീരുമാനിക്കപ്പെട്ടതെങ്കിലും, കുറ്റമറ്റ രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയെടുത്ത്.
കലോത്‌സവത്തിലെത്തിയ ഏവരെയും അദ്ധ്യാപകരും വോളന്റീയേഴ്സും ചേർന്നുള്ള ഹെല്പ് ഡെസ്ക് കൃത്യവും ചടുലവുമായ പ്രവർത്തനങ്ങളിലൂടെ 12- ണ്ടോളം വേദികളിലും ഗ്രീൻ റൂമിലും ഊട്ടുപുരയിലും എത്തിക്കുവാൻ സദാസമയവും ജാഗരൂകരായി ഉണ്ടായിരുന്നു. സ്കൂളിലെ അദ്ധ്യാപകർ തന്നെ വികസിപ്പിച്ച മൊബൈൽ അപ്ലിക്കേഷൻ കലോത്സവത്തിലെ സമസ്ത വിവരങ്ങളും വേദികളുടെ ഗൂഗിൾ മാപ്പടക്കം വിരൽത്തുമ്പിൽ ലഭ്യമാവുന്ന രീതിയിൽ സജ്ജമാക്കിയിരുന്നു.
പ്രോഗ്രാം കമ്മിറ്റി , രെജിസ്ട്രേഷൻ എന്നിവ കുറഞ്ഞസമയത്തിനുള്ളിൽ എല്ലാ കാര്യങ്ങളും കൃത്യമായി ഗൃഹപാഠം ചെയ്തു വന്നതിനാൽ ആദ്യദിവസം കൃത്യസമയത്തു തന്നെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞു. അതുപോലെതന്നെ രുചികരമായാ ഭക്ഷണം ഓരോ ദിവസവും ഏതാണ്ട് രണ്ടായിരത്തിനടുത്തു ആൾക്കാർക്ക് രാവിലെയും ഉച്ചക്കും വൈകിട്ടും പരാതികൾക്കിടയില്ലാതെ നൽകി ഫുഡ് കമ്മിറ്റിയും പ്രശംസ പിടിചു പറ്റി .
ഉത്സവ ലഹരിയിലായ നാട്ടിലെ കലോത്സവ വേദികളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയിരുന്ന സെൽഫി പോയിന്റായിരുന്നു. മത്സരത്തിനായി വന്ന കുട്ടികളും എസ്കോർട്ടിങ് ടീച്ചേഴ്സും കാണികളും ഒഫീഷ്യൽസും മന്ത്രിയും എം പി യും മറ്റു ജനപ്രധിനിധികളും എല്ലാം ഫോട്ടോ എടുക്കുവാൻ സെൽഫി പോയിന്റിൽ എത്തി അതുല്യനിമിഷങ്ങൾ ഒപ്പിയെടുക്കുന്ന കാഴ്ച മനോഹരമായതായിരുന്നു. സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “ഇമ്മിണി നല്ല രുചി ” സ്റ്റാളും സൗജന്യ മൊബൈൽ ചാർജിങ് സെന്ററും മികവോടെ പ്രവർത്തിച്ചു.ഗ്രൗണ്ടിൽ വെച്ചുവാണിഭ കടകളിലും ഐസ് ക്രീം വിലാപനകേന്ദ്രങ്ങളിലും എപ്പോഴും കുട്ടികളുടെയും കാഴ്ചക്കാരുടെയും തിരക്ക് അനുഭവപ്പെട്ടു. വൈകുന്നേരങ്ങളിൽ ജോലിത്തിരക്ക് കഴിഞ്ഞു വീട്ടമ്മമാരും കുട്ടികളും വേദികളിലേക്ക് ഒഴുകിയെത്തിയത് സംഘാടകരെ അതിശയപ്പെടുത്തി. എങ്കിലും യാതൊരു അനിഷ്ടസംഭവങ്ങളും ഉണ്ടായില്ല എന്നത് സംഘാടകത്തിന്റെ മികവ് തന്നെ. ചില വേദികളിൽ നടന്ന മത്സരങ്ങളിൽ കോഴ വിവാദം ഉണ്ടായെങ്കിലും, ” അതൊക്കെ ഏതു നാട്ടിൽ വെച്ചാലും എല്ലാ വർഷവും ഉണ്ടാവുന്നതല്ലെ ” എന്ന മട്ടിലാണ് നാട്ടുകാർ പ്രതികരിച്ചത്. അതൊന്നും ഈ കലോത്സവത്തിന്റെ തിളക്കം കുറക്കുവാൻ പര്യാപ്തമല്ല എന്ന മട്ടിലായിരുന്നു വേദികളിലെ സദാസമയവും ഉണ്ടായ തിരക്ക്. ഇത്രയേറെ ജനങ്ങൾ എത്തിയെങ്കിലും ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി പാലിക്കുവാൻ കഴിഞ്ഞു എന്നതും പ്രശംസനീയമാണ്. ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഓരോ മിനുട്ടിലും ചപ്പുചവറുകൾ പെറുക്കി പരിസരത്തെ വൃത്തിയോടെ പരിപാലിച്ചു.
അലോപ്പതി ആയുർവേദ ഡോക്ടർമാരും നഴ്സുമാരും ഇരുപത്തിനാലു മണിക്കൂറും സേവനസന്നദ്ധരായി നിലകൊണ്ടു . കഞ്ഞിക്കുഴി മർച്ചന്റ് അസോസിയേഷൻ എല്ലാവിധ സഹകരണവും ആംബുലൻസ് ഉൾപ്പെടെ വിട്ടുനൽകിയതും ഉപകാരപ്രദമായിരുന്നു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും മുഴുവൻ സമയവും കർമനിരതരായിരുന്നു. സൗകര്യങ്ങൾ പരിമിതമാണ് , “ഇവിടെയെങ്ങനെ കലോത്സവം നടത്താൻ പറ്റും” എന്ന് പറഞ്ഞവരുടെ വായടപ്പിക്കുന്നതായിരുന്നു എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും ഈ വിജയവും . സമാപന സമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ മേധാവിയുടെ വാക്കുകൾ ഇതിനുള്ള സാക്ഷ്യപത്രമാണ് : ” ഈ കൂട്ടായ പ്രവർത്തന വിജയം മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതരത്തിലുള്ളതാണ് “

           ഇതൊരു ഒത്തൊരുമയുടെ വിജയമാണ് . അഞ്ചു ദിവസം ദീപാലങ്കാര പ്രഭയിൽ മുങ്ങിക്കുളിചു വർണം വിതറിയ ശ്രീ നാരായണ ഹയർ സെക്കന്ററി   സ്കൂളും കലോത്സവവും ചിലമ്പൊലി ശബ്ദവും,താളവും മേളവും ഒക്കെ , കലോത്സവത്തിന് ശേഷവും ജനഹൃദയങ്ങളിൽ ഒരു കുളിർമയായി അവശേഷിക്കും എന്നതിൽ ഒരു സംശയവുമില്ല. വലിയ മേളകൾ മികച്ച ജനപങ്കാളിത്തത്തോടെ ഗ്രാമീണ മേഖലയിലും വിജയകരമായി നടത്താൻ കഴിയും എന്ന് തെളിയിച്ചാണ് അഞ്ചു ദിവസത്തെ കലാമേളയെ കഞ്ഞിക്കുഴി യാത്രയാക്കിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!