ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ ഡിസംബർ 3 ന് കട്ടപ്പനയിൽ
എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) പതിനാലാം ജില്ലാ കണ്‍വെന്‍ഷന്‍ ചൊവ്വഴ്ച്ച കട്ടപ്പന ഹൈറേഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിര്‍മാണ മേഖല നേരിടുന്ന വെല്ലുവിളികള്‍, ബില്‍ഡിങ് റൂള്‍ എങ്ങനെ ലളിതമാക്കാം, കെ – സ്മാര്‍ട്ടിന് ബില്‍ഡിങ് പെര്‍മിറ്റിലുണ്ടായ സ്വാധീനം, ലെന്‍സ്‌ഫെഡില്‍ സ്‌കില്‍ പാര്‍ക്കിന്റെ പ്രാധാന്യം,
സിവില്‍ എന്‍ജിനിയറിങ്ങിന്റെ ഭാവി തുടങ്ങിയ കാര്യങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ 200 എന്‍ജിനിയര്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
ചൊവ്വാഴ്ച്ച രാവിലെ 10ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പിഎന്‍ ശശികുമാര്‍ അധ്യക്ഷത വഹിക്കും.
കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ലതീഷ് എം, എല്‍ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ലെന്‍സ്‌ഫെഡ് സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി, സംസ്ഥാന കറസ്‌പോണ്ടന്റ് സെക്രട്ടറി പിബി അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി സുബിന്‍ ബെന്നി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ അലക്‌സാണ്ടര്‍, കെജി സുരേഷ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ബിജു ജോസഫ്, ജിബിന്‍ ബേബി, ജില്ലാ ട്രഷറര്‍ രാജേഷ് എസ്, പിഎം സനില്‍കുമാര്‍, അഗസ്റ്റിന്‍ ജോസഫ്, മനേഷ് എസ് എന്നിവര്‍ സംസാരിക്കും.
കണ്‍വെന്‍ഷന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 20 സ്റ്റാളുകളുടെ പ്രദര്‍ശനവുമുണ്ടാവും. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പിഎന്‍ ശശികുമാര്‍, ജില്ലാ സെക്രട്ടറി സുബിന്‍ ബെന്നി, ജില്ലാ ട്രഷറര്‍ രാജേഷ് എസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ അലക്‌സാണ്ടര്‍, കട്ടപ്പന ഏരിയാ പ്രസിഡന്റ് സിറില്‍ മാത്യു , അഗസ്റ്റാൻ ജോസഫ്, അരുൺ റാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.