പ്രധാന വാര്‍ത്തകള്‍
സയൻസ് വിദ്യാർഥികൾക്ക് കെവിപിവൈ ഫെലോഷിപ്, മാസം 7000 രൂപയും വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും വരെ


അടിസ്‌ഥാനശാസ്‌ത്ര പഠനഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ സമർഥർക്കു പ്രോത്സാഹനം നൽകാൻ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) ഫെലോഷിപ്പിന് ഓഗസ്റ്റ് 25ന് അകം അപേക്ഷ നൽകണം.
http://kvpy.iisc.ac.in (ലിങ്ക്: Applications). 1250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 625 രൂപ. കോവിഡ് സാഹചര്യത്തിൽ യോഗ്യതാമാർക്കിൽ ഇളവുണ്ട്. ഇത്തവണ ഇന്റർവ്യൂ ഇല്ല..വിലാസം: The Convener, KVPY, Indian Institute of Science, Bengaluru – 560 012 (ഫോൺ : 080 – 22932975;[email protected]