ഓൾ കേരളാ ബോർവെൽ ഡ്രില്ലിംഗ് കോൺട്രാക്ട്ടേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു.
ഇടുക്കി ജില്ലയിൽ കുഴൽ കിണർ നിർമ്മാണ മേഖല വലിയ പങ്കാണ് വഹിക്കുന്നത്.
കാലവസ്ഥ വ്യതിയാനം മൂലം കുടിവെള്ളത്തിനും ,കാർഷിക ആവശ്യങ്ങൾക്കും ഇന്ന് കുഴൽ കിണറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ കുഴൽ കിണർ മേഖലയുടെ പ്രസക്തിയും വർദ്ധിച്ചു.
ഓൾ കേരള ബോർവെൽ ഡ്രില്ലിംഗ് കോൺട്രാക്ട്ടേഴ്സ് അസോസിയേഷന്റ് കീഴിൽ
ഇടുക്കി ജില്ലയിൽ 50 ളം ലൈസൻസ് ഉള്ള അംഗങ്ങളാണ് ഉള്ളത്.
കട്ടപ്പന ഹൈറേഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം A. K .B .D. C .A സംസ്ഥാന പ്രസിഡന്റ് വർഗീസ് പുത്തൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമ്മേളനത്തിന് ശേഷം കുടുംബ സുരക്ഷ പദ്ധതിക്ക് സംസ്ഥാന കമ്മറ്റി രൂപം നൽകുമെന്ന് വർഗീസ് പുത്തൂർ പറഞ്ഞു.
സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് ജെ. ജയകുമാർ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി വസന്തകുമാർ K K ഐ ഡി കാർഡ് വിതരണം നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ ,ട്രഷറർ KP ബിനീഷ്, സുനിൽ K മാത്യൂ , റെജി വർഗീസ്, സുധീർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് 2024-25 പുതിയ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റായി സുനിമോൻP S, സെക്രട്ടറിയായി ഉല്ലാസ് മാത്യൂ , ട്രഷറർ ആയി ബിജു ജലധാരയേയും തിരഞ്ഞെടുത്തു.