പ്രധാന വാര്‍ത്തകള്‍
വാഹനങ്ങൾ പമ്പയിലേയ്ക്ക് വിടുന്നില്ല, നിലയ്ക്കൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം.

നിലയ്ക്കൽ: ശബരിമലയിലേയ്ക്ക് എത്തുന്ന വാഹനങ്ങൾ നിലയ്ക്കലിൽ കുടുങ്ങിക്കിടക്കുന്നു. കണമല – നിലക്കൽ പാതയിലാണ് മണിക്കൂറുകളായി ഗതാഗതക്കുരുക്ക് തുടരുന്നത്.
അയ്യപ്പഭക്തർ സഞ്ചരിക്കുന്ന നൂറു കണക്കിന് വാഹനങ്ങളാണ് കുരുങ്ങി കിടക്കുന്നത്. ഭക്ഷണവും വെള്ളം കിട്ടാതെയാണ് വനത്തിൽ തീർത്ഥാടകർ കരുങ്ങിയിരിക്കുന്നത്.
നിലയ്ക്കലിലെ പാർക്കിംഗ് സ്ഥലപരിമിതി മൂലമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിലായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം, കെഎസ്ആർടിസിയുടെ താൽപര്യം കണക്കിലെടുത്ത് ചെറു സ്വകാര്യ വാഹനങ്ങൾ പോലും പമ്പയിലേയ്ക്ക് കടത്തിവിടുന്നില്ല. പമ്പയിൽ ത്രിവേണി, ഹിൽ ടോപ്പ്, ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വാഹനങ്ങളെ ഉൾക്കൊള്ളാൻ തക്ക പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും അവിടെ കാട് വെട്ടിത്തെളിച്ച് പാർക്കിംഗ് സൗകര്യം പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.