Educationകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ സ്വകാര്യ ബസ് ദേശീയ പാത 183ൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്കേറ്റു റാന്നി സ്വദേശികൾ കമ്പത്തേക്ക് പോയ വാഹനത്തിലാണ് ഇടിച്ചത്.


കനത്ത മഴയിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വെള്ളിയാഴ്ച്ച ഉച്ചക്ക് 1.20 ആയിരുന്നു അപകടം. വാഴയിൽ എന്ന സ്വകാര്യ ബസിന് പകരം ശക്തി എന്ന പുതിയ ബസ് ബുധനാഴ്ച്ചയാണ് സർവീസ് ആരംഭിച്ചത്. വാഹനത്തിൽ കുടുങ്ങി കിടന്നവരെ ഹൈവെ പൊലീസ് എസ്.ഐ.ബിജു ജോസഫിൻ്റെ നേതൃത്വത്തിൽ ഹൈവെ പൊലിസും പീരുമേട് അഗ്നിശമന സേനയും ചേർന്ന് പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു