ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
തെരുവ് നായയുടെ ആക്രമണം;പത്രവിതരണത്തിനിടെ ഏജന്റിന് കടിയേറ്റു
ഇരട്ടയാര്‍: പത്രവിതരണത്തിനിടെ ഏജന്റിന് തെരുവ് നായയുടെ കടിയേറ്റു.മംഗളം തുളസിപ്പാറ ഏജന്റ് ഇരട്ടയാര്‍ തയ്യില്‍ സജി ജോസഫിനാണ് കാലില്‍ കടിയേറ്റത്. സജി ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് നിരവധി വളര്‍ത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു.
തെരുവ് നായയുടെ ആക്രമണത്തില്‍ ഭയന്ന് പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങിയില്ല.തുടര്‍ന്ന് വൈകിട്ട് ആറോടെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത ഇടപെട്ട് തെരുവ് നായയെ പിടികൂടി.