സി.പി.എം നേതാവിന്റെ പ്രണയ സല്ലാപം;നടപടി കടുപ്പിക്കണമെന്ന് ജില്ല കമ്മിറ്റി അംഗങ്ങള്‍
ഇടുക്കി:സി.പി.എം ജില്ലാ സെക്രട്ടറിയേറ്റഗം പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുമായി നടത്തിയ പ്രണയ സല്ലാപം വിവാദമായതോടെ നേതാവിനെ ജില്ല കമ്മിറ്റിയിലേക്ക് മാത്രം താഴ്ത്താഴ്ത്തുന്നത് അംഗീകരിക്കാതെ ജില്ല കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും രംഗത്ത്. ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് പി.എന്‍. വിജയനെ ജില്ല സെക്രട്ടറിയേറ്റില്‍ നിന്നും ജില്ല കമ്മിറ്റിയിലേക്ക് തരം താഴ്ത്തുന്നതില്‍ മാത്രം ശിക്ഷണ നടപടി ഒതുക്കുരുതെന്നും കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ജില്ല കമ്മറ്റിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി നേതാവും വനിത അംഗവും തമ്മിലുള്ള ശബ്ദരേഖ വിവാദമായ സാഹചര്യത്തിലാണ് ജില്ല കമ്മറ്റി കടുത്ത നടപടിയിലേക്ക് കടക്കുന്നത്. മുന്‍പ് ജില്ലയിലെ മുതിര്‍ന്ന ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി എടുത്തപ്പോള്‍ സസ്‌പെന്‍ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് പി.എന്‍ വിജയന്‍. ഇയാളെ ജില്ല കമ്മിറ്റിയിലേക്ക് തരം താഴ്ത്തുന്നതില്‍ മാത്രം നടപടി ഒതുക്കുന്നത് ഏകപക്ഷീയമാണെന്നും കുറ്റം സമ്മതിച്ച് ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും ഇറങ്ങിപോയ പി.എന്‍.വിജയനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന ജില്ല കമ്മിറ്റിയില്‍ എല്ലാ അംഗങ്ങളും ഒന്നടങ്കം ആവശ്യപ്പെട്ടതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.
ഇതിനെ തുടര്‍ന്ന് ജില്ല കമ്മറ്റിയുടെ തീരുമാനം സംസ്ഥാന കമ്മറ്റിയെ അറിയിക്കുയാണുണ്ടായത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനായി കാക്കുകയാണ് ജില്ല നേതൃത്വം ഇപ്പോള്‍. അതേസമയം പാര്‍ട്ടി ലോക്കല്‍ നേതാക്കളുടെ ഭാഗത്തുനിന്നും വിഷയത്തില്‍ നേതാവിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം ശക്തമാകുകയാണ്. ഇത് പാര്‍ട്ടിയിലെ വിഭാഗീയതുടെ ഭാഗമാണെന്നും വിലയിരുത്തപെടുന്നു.