Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ‘ആരവം 2024’ എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

അത്തപ്പൂക്കളം, കൈകൊട്ടി കളി,ഓണപ്പാട്ടുകൾ, പുലികളി ഇവ ഓണാഘോഷത്തെ കൂടുതൽ വർണ്ണാഭമാക്കി. മലയാളി മങ്ക- മാവേലി മത്സരങ്ങൾ,വടംവലി മത്സരം,കസേരകളി, സുന്ദരിക്കു പൊട്ടുകുത്തൽ എന്നീ മത്സരയിനങ്ങളും നടത്തി.
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പർ ജി പി രാജൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും പായസവും കുട്ടികളുടെ ഹൃദയവും മനസ്സും നിറച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചി റാണി ജോർജ് ഐശ്വര്യവും സമാധാനപൂർവ്വവുമായ നല്ല നാളെകൾ ആശംസിച്ച് കൊണ്ട് സദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
















































































































