ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം
പരിശോധനാ ക്യാമ്പുകൾ നടത്തും: ഡീൻ കുര്യാക്കോസ് എം.പി


കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ അലിംകോയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പരിശോധനാ കാമ്പുകൾ സെപ്തംബർ 23.24,25 തീയതികളിൽ
അഴുത ബ്ലോക്കിലും, 28,29,30 തീയതികളിൽ ദേവികുളം ബ്ലോക്കിലും വിവിധ കേന്ദ്രങ്ങളിൽ വച്ച് ജില്ലാ ഭരണകൂടത്തിന്റെയും,സാമൂഹികനീതി ഓഫീസിന്റെയും മേൽനോട്ടത്തിൽ അതാത് ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ,വനിതാ- ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
ആസ്പിരേഷണൽ ബ്ലോക്കുകളായ അഴുതയിലും ,ദേവികുളത്തുമാണ് ഇപ്പോൾ പരിശോധനാ ക്യാമ്പുകൾ നടത്തുന്നത്.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സഹായ ഉപകരണ പരിശോധന ക്യാമ്പിന് ശേഷം സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി പിന്നീട് അലിംകോ സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം നടത്തുന്നതാണ്.
അർഹരായവരെ കണ്ടെത്തി ക്യാമ്പുകളിൽ എത്തിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ ,ബ്ലോക്ക് പഞ്ചായത്തുകളും സാമൂഹിക നീതി വകുപ്പ് ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ , ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണം ഉണ്ടാകണമെന്നും ക്യാമ്പുകൾ സംബന്ധിച്ച വിശദാംശങ്ങൾ അഴുത ,ദേവികുളം എന്നീ ആസ്പിരേഷണൽ ബ്ലോക്കുകളിൽ നിന്നും ,ജില്ലാ സാമൂഹിക നീതി ഓഫീസിൽ നിന്നും അറിയിക്കുന്നതാണ് എന്നും എം.പി അറിയിച്ചു.