Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കല്യാണത്തണ്ട് കയറ്റത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. കല്യാണത്തണ്ട് സ്വദേശികളായ ഓട്ടോ യാത്രികരായ 2 പേർക്ക് നിസാര പരിക്കേറ്റു


കട്ടപ്പന കല്യാണത്തണ്ടിൽ കുത്തനെയുള്ള കയറ്റത്തിലാണ് ഓട്ടോ മറിഞ്ഞത്. കട്ടപ്പനയിൽ നിന്നും യാത്രികരുമായി എത്തിയ ടാക്സി ഓട്ടോ കയറ്റത്തിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞും അപകടം നടന്നിരുന്നു.കട്ടപ്പനയിൽ നിന്നും കല്യാണത്തണ്ടിലേക്ക് സിമന്റ് ചാക്കുകളുമായി പോയ ലോറി തല കീഴായി മറിഞ്ഞ അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
കുത്തനെയുള്ള കയറ്റവും ഐറിഷ് ഓടയുടെ അഭാവവുമാണ് ഇവിടെ പതിവായി അപകടങ്ങൾക്കിടയാക്കുന്നത്